SEED News

വൈവിധ്യമാർന്ന മത്സ്യ കുഞ്ഞുങ്ങളെ സ്കൂളിൽ സ്ഥാപിച്ച ഫിഷ് ടാങ്കിലേക്ക് നിക്ഷേപിച്ചു

ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് നമ്മുടെ പരിസരം എന്ന് ബോധ്യമാക്കുന്ന 
പഠന പ്രവർത്തനം സീഡിന്റെ ആഭിമുഖ്യത്തിൽ അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ പി സ്കൂളിൽ നടന്നു.വൈവിധ്യമാർന്ന മത്സ്യ കുഞ്ഞുങ്ങളെ സ്കൂളിൽ സ്ഥാപിച്ച ഫിഷ് ടാങ്കിലേക്ക് 
നിക്ഷേപിച്ചു കൊണ്ട് മാള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ P M ബാലകൃഷ്ണ അവർകൾ 
ഉത്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അദ്ധ്യാപകൻ സുരേഷ് കുമാർ T S സ്വാഗതം പറഞ്ഞു. 
PTA പ്രസിഡന്റ് ശ്രീമതി.സരിത ആശംസകൾ നേർന്ന് സംസാരിച്ചു.
സ്റ്റാഫ് പ്രതിനിധി ശ്രീമതി.ഗിരിജ P നന്ദി പ്രകാശിപ്പിച്ചു.

December 11
12:53 2018

Write a Comment