SEED News

തൊണ്ടിക്കുഴ സ്കൂളിൽ നൂറുമേനി വിളവ്

തൊണ്ടിക്കുഴ: സ്ക്കൂളിലെ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്തതിന്റെ സന്തോഷത്തിലാണ് തൊണ്ടിക്കുഴ ഗവ.യു.പി.സ്കൂളിലെ കുട്ടികളും അധ്യാപകരും. സ്കൂളിലെ സീഡ് ക്ലബ്ബും കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.

പടവലം, മത്തൻ, വെള്ളരി, പയർ, ഗോതമ്പ്, നെല്ല്, എള്ള്, വഴുതന, നിലക്കടല, ചീര, ചീനി, തക്കാളി, വെണ്ടയ്ക്ക, കപ്പ, മൈസൂർ ചീര, ഇഞ്ചി, സവാള, കോളി ഫ്ലവർ തുടങ്ങിിയവ കുട്ടികളുടെ തോട്ടത്തിലുണ്ട്. തൊണ്ടിക്കുഴ കൃഷി ഓഫീസർ ബേബി ജോർജ് കാർഷിക അറിിവുകൾ നൽകി മേൽനോട്ടം വഹിക്കുന്നു. പി.ടി.എ പ്രസിഡൻറ് ജയകൃഷ്ണൻ പുതിിിയേടത്ത്, വാർഡ് മെമ്പർ പി.എം മുജീബ് എന്നിവരും കുട്ടിികൾക്ക് പ്രോത്സാഹനം നൽകുന്നു. 

ഹെഡ്മാസ്റ്റർ സി.സി രാജൻ, സീഡ് കോ ഓർഡിനേറ്റർ ഷാജി തോമസ്, അധ്യാാപകരായ
അബ്ദുൾ ഖാദർ
ഷൈലജ, സുഹ്റ, സീമ, സിന്ധു,  എൽസി എന്നിവരും കുട്ടികളായ 
അക്ബർ അലി എൻ.എച്ച്
അൻവർ ഷാ
മുഹമ്മദ് ബിലാൽ, അഫ്നാൻ , അസ്ലം ഷാനവാസ്, അഫ്നാസ് എന്നിവരാണ് നേതൃത്യം നൽകുന്നത്. 

December 11
12:53 2018

Write a Comment

Related News