SEED News

പച്ചക്കറിക്കൃഷിയിൽ വിജയവുമായി വിദ്യാർഥിനികൾ


ചിറ്റൂർ: പാഠപുസ്തകങ്ങളിലെ അറിവുകൾക്കുപുറമേ കൃഷിരീതികൾ പഠിച്ചും വിജയം കൊയ്തിരിക്കയാണ് വിദ്യാർഥിനികൾ. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ് സ്കൂളിൽ പച്ചക്കറിക്കൃഷിത്തോട്ടം ഒരുക്കി വിജയം നേടിയത്. കഴിഞ്ഞദിവസം തോട്ടത്തിൽ വിളവെടുപ്പ് നടത്തി. വിളവെടുപ്പുത്സവം സ്കൂൾ പ്രിൻസിപ്പൽ ആർ. രാജീവൻ ഉദ്ഘാടനംചെയ്തു. അധ്യാപികയും സീഡ് കോ-ഓർഡിനേറ്ററുമായ റീനയുടെ നേതൃത്വത്തിൽ ഹസീന, ദർശിനി, വിജിഷ, ശ്രീജിന, സ്‌നേഹ, മീനു, നിളാ ഗൗരി തുടങ്ങിയവരാണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. എൽ.പി. സ്കൂളിലെ ഭക്ഷണശാലയിലേക്കാണ് വിളവെടുത്ത പച്ചക്കറി നൽകിയത്.

December 12
12:53 2018

Write a Comment

Related News