SEED News

സീസൺവാച്ച്: ഉണ്ണിക്കൃഷ്ണന് ഒന്നാംസ്ഥാനം

ദേശീയ വിന്റർ ട്രീ ക്വസ്റ്റ് മത്സരത്തിൽ മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എം.പി.ഉണ്ണിക്കൃഷ്ണന് ഒന്നാം സ്ഥാനം. സീഡ് പദ്ധതിയുടെ ഭാഗമായി നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസ് നടത്തുന്ന സീസൺ വാച്ചിന്റെ അനുബന്ധ പ്രവർത്തനമാണ് വിന്റർ ട്രീ ക്വസ്റ്റ്. 
   ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ 484 മരങ്ങൾ നിരീക്ഷിച്ചാണ് ഉണ്ണിക്കൃഷ്ണൻ ഒന്നാമനായത്. ഋതുഭേദങ്ങൾക്കനുസരിച്ച് മരങ്ങൾക്കുണ്ടാകുന്ന മാറ്റം നിരീക്ഷിച്ച് സീസൺ വാച്ചിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് ഉണ്ണിക്കൃഷ്ണൻ ഒന്നാംസ്ഥാനം നേടിയത്. കാങ്കോൽ ആലക്കാട് മാവില വീട്ടിൽ പി.പി.പ്രകാശന്റെയും എം.പി.ബീനയുടെയും മകനായ ഉണ്ണിക്കൃഷ്ണൻ പ്ലസ്ടു വിദ്യാർഥിയാണ്.

December 13
12:53 2018

Write a Comment

Related News