SEED News

അമ്മമാർ പേപ്പർ ബാഗ് നിർമിച്ചു

ചീമേനി: - 
                  കൂളിയാട് ഗവ: ഹൈസ്ക്കൂളിൽ പരിസ്ഥിതി കാലാവസ്ഥ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സീറോ പ്ലാസ്റ്റിക് ക്യാമ്പസ് പദ്ധതി യുടെ ഭാഗ മാ യി അമ്മമാർ ക്ക്പേപ്പർ ബാഗ് നിർമാണ പരിശീലനം നൽകി. തെരെഞ്ഞെടുത്ത 100 അമ്മമാർക്കാണ് പരിശീലനം സംഘടിപ്പിച്ചത് 'മൗക്കോട് സ്ക്കൂൾ ഹെഡ്മാസ്റ്റർ എം.വി. വിജയൻ മാസ്റ്റർ ആയിരുന്നു പരിശീലകൻ .മുഴുവൻ കുട്ടികൾക്കും മഷിപേന വിതരണം , ഒരു കുട്ടിക്ക് ഒരു സ്റ്റിൽ ഗ്ലാസ്സ് പദ്ധതി  തുടങ്ങിയ പരിപാടികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിരുന്നു. ,    ഹെഡ്മാസ്റ്റർ പി.ചന്ദ്രന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസി സണ്ട് കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രൻ  ദിനേശൻ രമേശൻ സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

December 13
12:53 2018

Write a Comment

Related News