SEED News

മനുഷ്യാവകാശദിനം ആചരിച്ചു


പാലക്കാട്: മേഴ്സി കോളേജിൽ സാമ്പത്തികശാസ്ത്രവകുപ്പിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശദിനം ആചരിച്ചു. സർവീസ് പ്രൊവൈഡിങ് സെന്റർ കോ-ഓർഡിനേറ്റർ പി.വി. ബീന ഉദ്ഘാടനം ചെയ്തു. 
മനുഷ്യാവകാശത്തെക്കുറിച്ചും കടമകളെക്കുറിച്ചും ഇവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ സിസ്റ്റർ പി.വി. ലില്ലി അധ്യക്ഷയായി. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ഡോ. കെ.ടി. ലിജി, എൻ. ദീപ എന്നിവർ സംസാരിച്ചു.

December 14
12:53 2018

Write a Comment

Related News