SEED News

തലക്കുളത്തൂർ സി.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ ജൈവ പച്ചക്കറി വിളവെടുപ്പ്

തലക്കുളത്തൂർ സി.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുത്തു. സ്കൂളിന്റെ മട്ടുപ്പാവിൽ ഒരുക്കിയ ഗ്രോ ബാഗുകളിൽ പയർ, തക്കാളി, വഴുതന, ചീര, വെണ്ട തുടങ്ങിയവയാണ് കൃഷി ചെയ്തത്. വാർഡ് അംഗം യു. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. വൈസ് പ്രസിഡന്റ് സന്തോഷ്, പ്രിൻസിപ്പൽ ഫാത്തിമാ ഹന്ന ഹഗർ, സീഡ് കോ-ഓർഡിനേറ്റർ പി.കെ. രാജേഷ് ശങ്കർ, അധ്യാപകരായ അഭിലാഷ് കാവാട്ട്, ഇ. രാധിക, ഹരീഷ് കുമാർ മനക്കൽ തുടങ്ങിയവർ പങ്കെടുത്തു.

December 14
12:53 2018

Write a Comment

Related News