SEED News

'മധുരവനം" ഫലവർഗ്ഗ പ്രദർശനം നടന്നു


വരവൂർ : വരവൂർ ജി.എൽ.പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫലവർഗ്ഗങ്ങളുടെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും അനുഭവിച്ചറിയുന്നതിനുമായി "മധുരവനം " എന്ന പേരിൽ ഫലവർഗ്ഗ പ്രദർശനം നടന്നു.അന്യം നിന്ന് പോകുന്നതും പുതു തലമുറക്ക് പരിചിതമല്ലാത്തതുമായ മുള്ളൻ പഴം,ഐനി ,തൊട്ടാവുളി,പനംപഴം ,പൂച്ചപ്പഴം തുടങ്ങിയ വിവിധ നാട്ടുപഴങ്ങളുടെ ശേഖരം തന്നെ കുട്ടികൾ ഒരുക്കി.
പ്രദർശനത്തിന്റെ ഉത്‌ഘാടനം വരവൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വിജയലക്ഷ്മി നിർവഹിച്ചു.പ്രധാനാദ്ധ്യാപകൻ എം.ബി.പ്രസാദ്  പി.ടി.എ പ്രസിഡന്റ് വി.ജി സുനിൽ ,അദ്ധ്യാപിക പി.വി അജിത  ,സീഡ് ക്ലബ് പ്രധിനിധി കെ.എസ് ആകാശ് എന്നിവർ സംസാരിച്ചു .
ചിത്രം : വരവൂർ ജി.എൽ.പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഫലവർഗ്ഗ പ്രദർശനം

December 18
12:53 2018

Write a Comment

Related News