SEED News

പുറക്കാട് പാണ്ഡ്യാലക്കാവിൽ നക്ഷത്രവനം ഒരുക്കി മാതൃഭൂമി സീഡ്

 
അമ്പലപ്പുഴ: നീർക്കുന്നം എസ്.ഡി.വി.ഗവ.യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും തണലും ചേർന്ന് അതിപുരാതനമായ പുറക്കാട് പാണ്ഡ്യാലക്കാവിൽ നക്ഷത്രവനം ഒരുക്കുന്നു. 
ഓരോ നാളിനും ഉള്ള മരങ്ങളാണ് നടുന്നത്. 27നാളിന് 27 മരങ്ങൾ നട്ടു. 
 നക്ഷത്രവനത്തിന്റെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകൻ സി.വി.വിദ്യാധരൻ നിർവഹിച്ചു. പ്രഥമാധ്യാപകൻ എസ്.മധുകുമാർ അധ്യക്ഷനായി.  കെ.വി.ദയാശീലൻ, നടരാജൻ, എൻ.സി.ഷീബ, ദൃശ്യസൂരജ്, സോണി മഞ്ജുനാഥ്, ഡി.രഘു, എസ്.സുരേഷ്‌കുമാർ, സ്‌കൂൾ ലീഡർ കുമാരി ആർ.തേജാലക്ഷ്മി എന്നിവർ പ്രസംഗിച്ചു.   

December 21
12:53 2018

Write a Comment

Related News