SEED News

സ്കൂൾ പച്ചക്കറിത്തോട്ടം നടീൽ ഉത്സവം



ചെറുവണ്ണൂർ: ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ "ക്രോ" കാർഷിക ,സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേനൽക്കാല സ്കൂൾ പച്ചക്കറിത്തോട്ടം നടീൽ ഉത്സവം ബഹു.കൃഷി ഓഫീസർ ശ്രീമതി എ.അഥീന ഉദ്ഘാടനം ചെയ്തു...
പരിപാടിയിൽ വെണ്ട, വഴുതിന, പയർ, കുമ്പളം, വെള്ളരി, പച്ചമുളക്, പാവയ്ക്ക, തക്കാളി തുടങ്ങി നിരവധി പച്ചക്കറിയിനങ്ങൾ കൃഷി ഓഫീസറുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾ നട്ടുപിടിപ്പിച്ചു...
സ്ക്കൂളിൽ നേരത്തെ ആരംഭിച്ച "കുട്ടികളുടെ മഴക്കാല പച്ചക്കറി" കൃഷിയുടെ വൻ വിജയത്തിന്റെ തുടർച്ചയായാണ് വേനൽക്കാല ജൈവപച്ചക്കറിത്തോട്ടത്തിന് "ക്രോ" സീഡ് കാർഷിക ക്ലബ്ബ് ആരംഭം കുറിച്ചിരിക്കുന്നത്...
ഇതു വഴി വിളവെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് വിഷ രഹിത പച്ചക്കറി ലഭ്യമാക്കുകയാണ് ചെയ്യുന്നത്...
കാർഷിക ക്ലബ്ബ് കൺവീനർ ലിജു.സി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ പി പുഷ്പ അധ്യക്ഷം വഹിച്ചു.സ്കൂൾ മാനേജർ രാജീവൻ.എം, ശ്രീലേഷ് .എൻ, മുനീർ.എം.വിഎന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു...
സ്റ്റാഫ് സെക്രട്ടറി സജിന സി.എസ് നന്ദി പറഞ്ഞു... 

December 21
12:53 2018

Write a Comment

Related News