SEED News

Seed 19-20 Kozhikode district inauguration function

കോഴിക്കോട്: 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ...' എന്ന കവിത ആര്യാരാജ് പാടിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും അത് ഏറ്റുപാടി. അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയെ വീണ്ടെടുക്കണമെന്ന ആഹ്വാനം കൂടിയായിരുന്നു കവിതയിലൂടെ ആര്യാരാജ് പകര്‍ന്ന് നല്‍കിയത്. മാതൃഭൂമി സീഡ് 11ാം വര്‍ഷത്തിലേക്ക് ചുവട് വെക്കുന്നതിന്റെയും ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സെറിബ്രല്‍ പാള്‍സിയെന്ന പ്രതിസന്ധിയെ തരണം ചെയ്ത് എസ്.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ ആര്യാരാജ്. ശാസ്ത്രജ്ഞയാവുക എന്ന സ്വപ്നം ഹൃദയത്തിലേറ്റിയ ആര്യ തുടര്‍പഠനത്തിനായി തിരഞ്ഞെടുത്ത വെസ്റ്റ്ഹില്‍ സെയ്ന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്.എസ്.എസ്‌ലാണ് പരിപാടി നടന്നത്. കറ്റാര്‍വാഴയുടെ തൈ നട്ടാണ് പരിപാടിയുടെ  ഉദ്ഘാടനം ആര്യാരാജ് നിര്‍വഹിച്ചത്.
പരിസ്ഥിതി സംരക്ഷണം പ്രായോഗികതലത്തിലേക്ക് എത്തിക്കുന്നതില്‍ മാതൃഭൂമി സീഡ് മുന്നിട്ടിറങ്ങുന്നുണ്ട്. ഇതിനായി പ്രവര്‍ത്തിക്കുന്ന ഭാവിതലമുറയാണ് മാതൃഭൂമി സീഡിന്റെ വിജയമെന്നും ആര്യാരാജ് പറഞ്ഞു. 
ഫെഡറല്‍ബാങ്ക് വൈസ് പ്രസിഡന്റും സോണല്‍ ഹെഡുമായ സി.വി.റെജി അധ്യക്ഷനായി. എ.സി.എഫ്  വി.രാജന്‍ വായുമലിനീകരണം തടയുന്നതിനായുള്ള ബോധവത്കരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഗ്രിക്കള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ഷീല, സെയ്ന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്.എസ്.എസ്.പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കെ.കെ.മേഴ്‌സി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ടെസി ജോണ്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അലക്‌സ് ജേക്കബ്, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പി.എ.ജോയ്, മാതൃഭൂമി റീജ്യണല്‍ മാനേജര്‍ സി.മണികണ്ഠന്‍, സെയ്ന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്.എസ്.എസ്.സീഡ് കോഓര്‍ഡിനേറ്റമാരായ സി.ബി.ബിനോജ്, ജിന്റോ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

മലിനീകരണനിയന്ത്രണബോര്‍ഡിന്റെ ഓഫീസ് സന്ദര്‍ശിച്ച് സീഡ് അംഗങ്ങള്‍
കോഴിക്കോട്:വായുമലിനീകരണം തടയുന്നതിനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ തേടി മീഞ്ചന്ത ശ്രീരാമകൃഷ്ണമിഷന്‍ എച്ച്.എസ്.എസിലെ സീഡ് അംഗങ്ങള്‍ ജില്ലാ മലിനീകരണനിയന്ത്രണബോര്‍ഡിന്റെ ഓഫീസ് സന്ദര്‍ശിച്ചു. കോഴിക്കോട് ചീഫ് എന്‍വിറോണ്‍മെന്റല്‍ എന്‍ജിനീയര്‍ എം.എസ്.ഷീബയും , എന്‍വിറോണ്‍മെന്റല്‍ എന്‍ജിനീയര്‍ ആര്‍തര്‍ സേവ്യറും കുട്ടികള്‍ക്ക് വായുമലിനീകരണത്തെ കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. ജില്ലയില്‍ വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന പുകയാണ് പ്രധാനമായും വായു മലിനീകരണത്തിന് ഇടയാക്കുന്നത്. ഇതിനു പരിഹരമായി പൊതുഗതാഗതം പ്രോത്സാഹിപ്പിക്കണമെന്നും കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ വായുമലിനീകരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികള്‍ക്ക് ശില്‍പശാലയും നടത്തി.

June 05
12:53 2019

Write a Comment

Related News