SEED News

വായു മലിനീകരണത്തിനെതിരായ സന്ദേശമുയർത്തി മാതൃഭൂമി സീഡ് പദ്ധതിക്ക് തുടക്കം

കൊല്ലം: വായുമലിനീകരണത്തിനെതിരായ സന്ദേശമെഴുതിയ പ്ലക്കാര്ഡ് ഉയര്ത്തിക്കൊണ്ട് മാതൃഭൂമി സീഡ് പദ്ധതിയ്ക്ക് ജില്ലാതല തുടക്കം.  വാളകം സി.എസ്.ഐ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ് .ഫോര് ഡെഫിലായിരുന്നു വ്യത്യസ്തമായ ഉദ്ഘാടനച്ചടങ്ങ്. 
സ്കൂളില് നിന്ന് കഴിഞ്ഞ എസ്.എസ്.എല്.സി.പരീക്ഷയില് ഉയര്ന്ന മാര്ക്കുവാങ്ങിയ ബി.ജിത്തുവാണ് ബീറ്റ് എയര് പൊല്യൂഷന് എന്ന ഐക്യരാഷ്ട്രസഭ പരിസ്ഥിതി പദ്ധതിയുടെ (യു.എന്.ഡി.പി.) സന്ദേശം ഉയര്ത്തിക്കാട്ടിയത്.ജന്മനാ ബധിര മൂകനായ ജിത്തു ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയാണ്.പ്ലസ്ടുവിന് ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടണമെന്നാണ് ജിത്തുവിന്റെ മോഹം.
 മാതൃഭൂമി ഫെഡറല് ബാങ്കുമായി ചേര്ന്ന് നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ പതിനൊന്നാം വര്ഷത്തെ  പ്രവര്ത്തനങ്ങളാണ് ആരംഭിച്ചത്.  മാതൃഭൂമി കൊല്ലം യൂണിറ്റ് ന്യൂസ് എഡിറ്റര് പി.വി.ജ്യോതി അധ്യക്ഷനായിരുന്നു. റീജണല് മാനേജര് എന്.എസ്.വിനോദ് കുമാര്, കൃഷി അസിസ്റ്റന്റ് ഡയറക്ടര് അജിത് കുമാര്,ഫെഡറല് ബാങ്ക്  വാളകം ശാഖാ  മാനേജര്  ദീപു വി.സി. ,വാളകം സി.എസ്.ഐ. പള്ളി ഇവാഞ്ചലിസ്റ്റ് ദേവപ്രസാദ്,സ്കൂള് പ്രിന്സിപ്പല്  മറിയാമ്മ ,ഹെഡ്മിസ്ട്രസ് സുമം ടി.എസ്.,സീഡ് ടീച്ചര് കോര്ഡിനേറ്റര് ബാബു ടി. എന്നിവര് പ്രസംഗിച്ചു. സ്കൂള് പരിസരത്ത് നാട്ടു മാവിന് തൈ നടീല് കൊല്ലം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്സര്വേറ്റര് എസ്.ഹീരാലാല് ഉദ്ഘാടനം ചെയ്തു.എഴുകോൺ വി.എസ്.വി.എച്ച്.എസ്.എസ്സിലെ വിദ്യാർഥികൾ ശേഖരിച്ച നാട്ടുമാവിൻ തൈകളാണ് നട്ടുപിടിപ്പിച്ചത്.
വിദ്യാര്ഥികള്ക്കുള്ള പഠനോപകരണങ്ങള് മാതൃഭൂമി ചീഫ് റിപ്പോര്ട്ടര് ജി.സജിത് കുമാര് വിതരണം ചെയ്തു.

June 06
12:53 2019

Write a Comment

Related News