SEED News

വായു മലിനീകരണത്തിനെതിരെ സീഡ് വിദ്യാർത്ഥികൾ

 
വായു മലിനീകരണത്തിനെതിരെ  

കുമരനെല്ലൂർ : 2019 ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു .  ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിൽ ലോകമെങ്ങും എല്ലായിടത്തും വായു നിലവാരം മെച്ചപ്പെടുത്തുന്ന പ്രയത്നത്തിൽ പങ്കാളികളാവുകയാണ് മാതൃഭൂമി സീഡ് ലെ വിദ്യാർത്ഥികൾ .ഏകദേശം ഏഴു ദശലക്ഷം ആളുകൾ വായുമലിനീകരണം മൂലം മരിക്കുന്നു .ലോക ആരോഗ്യ സംഘടനയുടെ സുരക്ഷിതമായ പരിധി കവിയുന്ന വായു മലിനീകരണത്തിന്റെ അളവ് ലോകമെമ്പാടുമുള്ള പത്തു പേരിൽ ഒൻപതു ആളുകളാണ്.
ദേവി വിലാസം സ്കൂളിലെ സീഡ് അംഗങ്ങളായ വിദ്യാർത്ഥികൾ പൊലൂഷൻ കണ്ട്രോൾ ബോർഡിൽ നടന്ന ക്യാമ്പയ്‌നീൽ പങ്കെടുത്തുകൊണ്ട് ജില്ലയിലെ ഓരോ മാസത്തേയും  വായു മലിനീകരണത്തിന്റെ തോത് കണക്കാക്കുകയും ഇത് തടയാനുള്ള മുൻകരുതലുകൾ എടുക്കുകയും ചെയ്തു. എൻവിറോണ്മെന്റൽ എഞ്ചിനീയർ ജോസ് മോൻ സർ ന്റെ നേതൃത്തത്തിൽ വായു മലിനീകരണത്തിന്റെ തോത് കണക്കാക്കുന്ന രീതി വിദ്യാർത്ഥികൾക്ക് നേരിട്ട് കണ്ടു മനസിലാക്കാനുള്ള സൗകര്യമൊരുക്കി.
ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തുക വായുമലിനീകരണം തടയാനുള്ള പ്രവർത്തനങ്ങളിൽ ആയിരിക്കും .ഇതിന്റെ ഭാഗമായി വായു മലിനീകരണം തടയാൻ സഹായിക്കുന്ന മുള,കറ്റാർവാഴ എന്നിവ സ്കൂളുകളിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിതരണം ചെയ്തു.


June 06
12:53 2019

Write a Comment

Related News