SEED News

ഹരിതാകാശം സ്വപ്‌നംകണ്ട് ‘സീഡ്’ 11-ാം വർഷത്തിലേക്ക്

കൊട്ടില: പുകനിറയാത്ത ആകാശവും അതിനുതാഴെ തണലേകുന്ന പച്ചപ്പും സ്വപ്നംകണ്ട് ‘മാതൃഭൂമി സീഡി’ന്റെ പതിനൊന്നാം വർഷത്തേക്കുള്ള പ്രയാണം തുടങ്ങി. കൊട്ടില ഗവ. എച്ച്.എസ്.എസ്. മുറ്റത്തെ മാവും ആലും നൽകിയ തണലിൽ സ്വന്തം പരിമിതികളെ ഇച്ഛാശക്തികൊണ്ട് വെല്ലുവിളിച്ച സീഡ് അംഗം എം.എം.പ്രണവ് മുളത്തൈ നട്ട് കണ്ണൂർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. 
മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ അധ്യക്ഷതവഹിച്ചു. കണ്ണൂർ ഡി.എഫ്.ഒ. എം.വി.ജി.കണ്ണൻ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്ണൂർ എച്ച്.ഐ.എസ്.എച്ച്.എസ്. സീഡ് അംഗം റിസ മറിയം ജില്ലയിലെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് നോർത്ത് എ.ഇ.ഒ. പി.മുസ്തഫ, കരിമ്പം ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് കെ.മനോജ്, ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് വി.സി.സന്തോഷ്‌കുമാർ, സ്കൂൾ പ്രിൻസിപ്പൽ കെ.പ്രകാശൻ, സ്കൂൾ എസ്.എം.സി. ചെയർമാൻ മനോഹരൻ, പ്രഥമാധ്യാപകൻ പി.വി.ഷാജി റാം, മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. 
വായുമലിനീകരണത്തിനെതിരേയുള്ള സീഡിന്റെ പോസ്റ്റർ ആനയിടുക്ക് എച്ച്.ഐ.എസ്.എച്ച്.എസ്. സീഡ് കോ ഓർഡിനേറ്റർ സഫ്രീന ബഷീർ കൊട്ടില സ്കൂൾ സീഡ് കോ ഓർഡിനേറ്റർ എ.നാരായണന് നൽകി പ്രകാശനംചെയ്തു.

June 08
12:53 2019

Write a Comment

Related News