SEED News

ഫലവൃക്ഷത്തോട്ട നിർമാണവുമായി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ്


കരുനാഗപ്പള്ളി: ഫലവൃക്ഷത്തോട്ട നിർമാണത്തിന് തുടക്കംകുറിച്ച് കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസിലെ മാതൃഭൂമി ഹരിതജ്യോതി സീഡ് ക്ലബ്ബിന്റെ പരിസ്ഥിതി ദിനാചരണം.  നഗരസഭാ പരിധിയിൽ 500 ഫലവൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുക.  ഹരിതജ്യോതി സീഡ് ക്ലബ്ബും സംസ്ഥാന ജൈവ വൈവിധ്യബോർഡും നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.  നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്ത് വൃക്ഷത്തൈ നട്ട് ആർ. രാമചന്ദ്രൻ എം.എൽ.എ. പദ്ധതി ഉദ്ഘാടനം ചെയ്തു.  സീഡ് ക്ലബ്ബിലെ നൂറോളം അംഗങ്ങളാണ് നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക.  13 മുതൽ 17 വയസുവരെയുള്ള 100 കുട്ടികൾക്കാണ് സംരക്ഷണ ചുമതല.  ജൈവ വൈവിധ്യബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ പ്രൊഫ. പി. രാധാകൃഷ്ണക്കുറുപ്പ്, നഗരസഭാ ഉപാധ്യക്ഷൻ ആർ. രവീന്ദ്രൻപിള്ള, പ്രോജക്ട് ഫെല്ലോ അരുൺ ദാസ്, പ്രിൻസിപ്പാൾ സജി, പി.ടി.എ. പ്രസിഡന്റ് വിനീത്, ഉപ പ്രഥമാധ്യാപകൻ രാജേന്ദ്രൻ, സീഡ് കോ-ഓർഡിനേറ്റർ സോപാനം ശ്രീകുമാർ, സീഡ് ക്ലബ്ബ് സെക്രട്ടറി കൃഷ്ണജിത്ത്, കൗൺസിലർമാരായ വിജയബാനു, വിജയൻപിള്ള, ശക്തികുമാർ, നഗരസഭാ ബി.എം.സി. അംഗങ്ങൾ, സീഡ് ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

June 11
12:53 2019

Write a Comment

Related News