SEED News

ചെർലയം എച്ച്.സി.സി.ജി.യു.പി.എസിൽ "ഹർഷം ഹരിതോത്സവം"

 

ചെർലയം: എച്ച്.സി.സി.ജി.യു.പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ " ഹർഷം, ഹരിതോത്സവം" പദ്ധതി തുടങ്ങി  .സ്കൂളിലും വിദ്യാർത്ഥികളുടെ വീടുകളിലും നാട്ടുമരങ്ങൾ വെച്ച് പിടിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം .ചൊവ്വന്നൂർ ബി.പി.ഒ ജോൺ.ബി. പുലിക്കോട്ടിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് .സി .ഗീതി മരിയ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ ശേഖരിച്ച പലയിനം നാട്ടു മാവിൻ തൈകൾ പരസ്പരം കൈമാറുകയും പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.അദ്ധ്യാപകരായ എ.വി. ജെസ്സി,നെസ്സി സീഡ് കോഓർഡിനേറ്റർ എ.പി .വിൻസി എന്നിവർ സംസാരിച്ചു. 

ചിത്രം : ചെർലയം എച്ച്.സി.സി.ജി.യു.പി.എസിൽ  "ഹർഷം ഹരിതോത്സവം" പദ്ധതി ചൊവ്വന്നൂർ ബി.പി.ഒ ജോൺ.ബി. പുലിക്കോട്ടിൽ വൃക്ഷത്തൈ നട്ടു കൊണ്ട് നിർവഹിക്കുന്നു.

June 11
12:53 2019

Write a Comment