SEED News

നാടിനെ പച്ചയണിയിക്കാൻ സീഡ്-കുടുബശ്രീ പദ്ധതി

കോഴിക്കോട്: കോട്ടൂര് പഞ്ചായത്തിനെ പച്ചപ്പണിയിക്കാന് തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്കൂള് സീഡ് ക്ലബ്ബും കുടുബശ്രീയും ഒന്നിക്കുന്നു. പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകള് നട്ടുവളര്ത്തി സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചു. 
കുടുംബശ്രീയുടെ നേതൃത്വത്തിൽ മുളപ്പിച്ചെടുത്ത പ്ലാവ്, മാവ്, ആര്യവേപ്പ്, ഞാവല്, കണിക്കൊന്ന, നെല്ലി, പുളി, ഈട്ടി തുടങ്ങിയ വൃക്ഷത്തൈകളാണ് നട്ടുവളര്ത്തുന്നത്. ചെടികളുടെ വളര്ച്ച നിരീക്ഷിച്ച് രേഖപ്പെടുത്തുന്നതിന് കുട്ടികള്ക്ക് പ്രോജക്ട് ഡയറി നല്കും. നക്ഷത്രവനം, മധുരവനം, ഔഷധത്തോട്ടം, ശലഭോദ്യാനം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നു.
സ്കൂള്വളപ്പില് ആര്യവേപ്പ് നട്ട് മന്ത്രി ടി.പി. രാമകൃഷ്ണന് പദ്ധതി ഉദ്ഘാടനം ചെയ്തു. പുരുഷന് കടലുണ്ടി എം.എല്.എ., പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറങ്ങോട്ട്, വൈസ് പ്രസിഡന്റ് കെ.കെ. ബാലന് പ്രധാനാധ്യാപിക ലക്ഷ്മി, ഷാജി തച്ചയില്, ഗോപി കെ.വി.സി., രമേശന് യു.എം. എന്നിവര് പങ്കെടുത്തു.

June 12
12:53 2019

Write a Comment

Related News