ബാലവേല വിരുദ്ധദിനാചരണം.
പത്തനാപുരം: സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനത്തിന്റെ ഭാഗമായി ബാലവേല വിരുദ്ധദിനാചരണം നടത്തി. ബാലവേല ഒഴിവാക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്ന റാലിയും ക്ലാസും നടത്തി. സീഡിന്റെ പ്രവർത്തന ഉദ്ഘാടനം പ്രഥമ അദ്ധ്യാപകൻ എബിൻ ജോർജ് നിർവഹിച്ചു. സീഡ് ലീഡർ കിരൺ കൃഷ്ണൻ ബാലവേലവിരുദ്ധസന്ദേശം നൽകി. മാതൃഭൂമി സീഡ് ക്ലബ് സ്കൂൾ കോഓർഡിനേറ്റർ വി ജി സിനി, അദ്ധ്യാപകരായ കുമാരി ബിനു, വിപിൻ ജെസിയമ്മ, സാലി തോമസ് എന്നിവർ പ്രസംഗിച്ചു.
June 17
12:53
2019