SEED News

കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം


മനിശ്ശീരി: കർക്കടകമാസത്തിൽ
കുട്ടികൾക്കായി ദശപുഷ്പങ്ങളുടെ പ്രദർശനവും, പത്തിലക്കറിയും ഉണ്ടാക്കി മനിശ്ശീരി എ യു പി സ്കൂൾ. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും, അധ്യാപകരും ചേർന്നാണ് പരിപാടികൾ നടത്തിയത്.നമുക്ക് ഒരുക്കാം പത്തിലക്കറി, കാത്തു സൂക്ഷിക്കാം ആരോഗ്യം എന്ന പരിപാടിയുടെ ഭാഗമായാണ് നടന്നത്. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായാണ് സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. സീഡ് കോർഡിനേറ്റർമാരായ ടി. അനിരുദ്ധൻ, ടി.കെ.കാർത്തിക് എന്നിവർ നേതൃത്വം നൽകി.
പറവകളിൽ നിന്നും പൂക്കളിലേക്കും, പൂക്കളിൽ നിന്ന് 10 ഇലകളിലേക്കും അത് വഴി ദശപുഷ്പങ്ങളെ അറിയുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി കുട്ടികൾ കൊണ്ടുവന്ന ദശപുഷ്പങ്ങളെ പരിചയപ്പെടുത്തലും നടന്നു. കർക്കിടകമാസത്തിൽ കഴിച്ചിരുന്നു പത്തില ക്കറികളുടെ ഗുണങ്ങളെ കുറിച്ച് അധ്യാപികമാരായ കെ.വനജ, കെ.എം.അഞ്ജു കുട്ടികൾക്കായി ക്ലാസ് എടുത്തു. തുടർന്ന് ഉച്ചഭക്ഷണത്തിന് രക്ഷിതാക്കളുടെ നേതൃത്വത്തിൽ പത്തിലകറിതോരൻ ഉണ്ടാക്കി. തുടർന്ന് വാഴയിലയിലാണ്  ഭക്ഷണവും കഴിച്ചത്.
രക്ഷിതാക്കളായ എം.ഉണ്ണികൃഷ്ണൻ, വി.നിത്യ, വി. ചിത്ര, കെ. സ്നേഹ, കെ.അശ്വതി, കെ.സൗമ്യ, സി.മഞ്ജുഷ, കെ.പി.രാജശ്രീ, എം.സുജിത, എം.പ്രവീണ തുടങ്ങിയവർ പങ്കെടുത്തു.

July 31
12:53 2025

Write a Comment

Related News