'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്‌നുമായി മാതൃഭൂമി സീഡ്
കളർകോട്: ഡോക്ടേഴ്‌സ് ദിനത്തിൽ എല്ലാ സ്കൂളിലും ഒരു ഡോക്ടർ കാംപെയ്‌നുമായി മാതൃഭൂമി സീഡ്. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ ഒരുമണിക്കൂർ നേരം കുട്ടികളുമായി ഡോക്ടർ സംവദിച്ചു. കാംപെയ്‌ന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ കളർകോട് ചിന്മയ വിദ്യാലയത്തിൽ അനീസ്തിറ്റിസ്റ്റും ഐഎംഎ യുവഡോക്ടർ പുരസ്കാര ജേതാവുമായ ഡോ. കെ.പി. ദീപ നിർവഹിച്ചു.
ആരോഗ്യപരമായ ശീലങ്ങളെപ്പറ്റിയും ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. ആർ.എസ്. രേഖ, വൈസ് പ്രിൻസിപ്പൽ പി. ശ്രീജ, സീഡ് കോഡിനേറ്റർമാരായ എസ്. വിദ്യ, അധ്യാപികമാരായ എസ്. ശശികല, പി. ഭുവനേശ്വരി എന്നിവർ നേതൃത്വംനൽകി. ജില്ലയിലെ വിവിധ സീഡ് സ്കൂളുകളും കാംപെയ്‌നിൽ പങ്കാളിയായി.
August 01
12:53
2025