SEED News

ഇന്ന് മരുവത്കരണ വിരുദ്ധദിന൦.

മരു

വത്കരണ വിരുദ്ധദിനത്തിൽ കുട്ടിവനം പദ്ദതിയുമായി തൃക്കാക്കര മേരി മാതാ സ്കൂൾ.

തൃക്കാക്കര :മരുവത്കര ദിനത്തിൽ മാതൃഭൂമി സീഡ് പദ്ദതിയുടെ ഭാഗമായി കുട്ടിവനം പദ്ദതിക്ക്‌ തൃക്കാക്കര മേരി  മാതാ സ്കൂളിൽ തുടക്കമായി.ഞാവൽ തൈ നട്ടു കൊണ്ട് സിനിമ സംവിധയകാൻ ലിയോ തദേവൂസ് ഉൽഗാഡനം നിർവഹിച്ചു.ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ.ഡായി കുന്നത്,മദർ ആനി റോസ്ലിണ്ട് ,പ്രിൻസിപ്പൽ സിസ്‌റ്റർ സോജ മരിയ സീഡ് ക്ലബ് പ്രവർത്തകർ ,സീഡ് ടീച്ചർ കോർഡിനേറ്റർ സഫോൺ ജോർജ് എന്നിവർ പങ്കെടുത്തു.തുടർന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് തൈകൾ നടുകയും ചെയിതു.പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ കൃഷി തോട്ടത്തിൽ തന്നെ കുട്ടിവനം പദ്ദതികായ്  ഒരു വശം നീക്കിവെച്ചിട്ടുണ്ട്.തുടർപ്രവർത്തനം എന്നോണം പഠനത്തോടൊപ്പം കുട്ടികൾ പ്രകൃതിയുമായി ഇണങ്ങി ഹരിതനാടിനു വേണ്ടി ഇവിടെ ഫല വൃക്ഷതൈകൾ നടുകയും അത് പരിപാലിക്കുകയും ചെയ്യും.

June 17
12:53 2019

Write a Comment

Related News