കാലാവസ്ഥാ വ്യതിയാനം’ പോസ്റ്റർ പ്രചാരണം
വടകര: ഹരിതവിദ്യാലയവത്കരണത്തിന്റെ ഭാഗമായി തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘കാലാവസ്ഥാ വ്യതിയാനം’ പോസ്റ്റർ പ്രചാരണം നടത്തി. സ്വയം നിർമ്മിച്ച പോസ്റ്ററുകളുമായി ജാഥ നടത്തി. സ്കൂൾമുറ്റത്ത് ഹരിത വലയം തീർത്ത് കാലാവസ്ഥ വ്യതിയാനത്തിന് എതിരെ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി. മറ്റ് ക്ലബ്ബുകളുമായി സഹകരിച്ച് ആയിരുന്നു പരിപാടി. വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ മാർഗ്ഗനിർദ്ദേശം നൽകി. എസ്. പൂജ, എൻ. എസ്. അനുശ്രീ, പി. അശ്വിൻ, കെ. ടി. റംസീന,റന ഫാത്തിമ, എൻ. എം. അഭിനവ്, നജ ഷെറിൻ, അർജുൻ പ്രദീപ് എന്നിവർ നേതൃത്വം നൽകി.
June 19
12:53
2019