SEED News

സീഡ്‌ ക്ലബ്ബ്‌ വായനവാരാചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: സീഡ്‌ പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ്‌ ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ വായനവാരത്തിന്‌ ആരംഭംകുറിച്ചു. സ്കൂൾ പ്രിൻസിപ്പൽ സുനിൽ ചാക്കോ പരിപാടികളുടെ ഉദ്‌ഘാടനം നിർവഹിച്ചു. വിദ്യാർഥികളും വായനാശീലവും എന്ന വിഷയത്തിൽ വിദ്യാർഥികൾ ഉപന്യാസം തയ്യാറാക്കി. പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു. വൈസ്‌ പ്രൻസിപ്പൽ ഉമാ മഹേശ്വരി, ഹെഡ്‌മിട്രസുമാർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ സീഡ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

June 20
12:53 2019

Write a Comment