SEED News

വിദ്യാർഥികൾ വൃക്ഷത്തൈകൾ വിതരണം ചെയ്തു

എടത്തനാട്ടുകര: ജി.എൽ.പി.എസ് എടത്തനാട്ടുകര മൂച്ചിക്കലിലെ വിദ്യാർത്ഥികളും അധ്യാപകരും എടത്തനാട്ടുകര മൂച്ചിക്കൽ അങ്കണവാടി സന്ദർശിച്ച് കുഞ്ഞുങ്ങൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുരുന്നുകളിലും രക്ഷിതാക്കളിലും പരിസ്ഥിതിസ്നേഹം ഊട്ടിയുറപ്പിച്ച് ഭൂമിയെ ഹരിതാഭമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പരിസ്ഥിതിദിനത്തിൽ തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് മാതൃഭൂമി സീഡ് ഹരിതഗേഹം കാമ്പെയ്നിലൂടെ വിഭാവനം ചെയ്യുന്നത്. മുന്നൂറോളം തൈകൾ നട്ടുപിടിപ്പിച്ചു.നട്ട തൈകളിൽ ഉണങ്ങിയതിനും കേടുവന്നതിനും പകരം തൈകൾ നട്ടു.തൈകളുടെ വിതരണം പ്രധാനാധ്യാപിക എ. സതീദേവി ഉദ്ഘാടനം ചെയ്തു.സീഡ് കോ-ഓർഡിനേറ്ററായ കെ. രമാദേവി, എ. സീനത്ത്, എൻ. അലി അക്ബർ എന്നിവർ സംസാരിച്ചു.അധ്യാപകരായ സി.കെ. ഹസീന മുംതാസ്, സി. ജമീല, കെ. രമാദേവി, സി.പി. വഹീദ, പി. പ്രിയ, പി. പ്രിയങ്ക, കെ. ഷീബ എന്നിവരും അങ്കണവാടി വർക്കർമാരായ കെ. സുബൈദ, യു. കാർത്ത്യായനി എന്നിവരും പങ്കെടുത്തു.

July 10
12:53 2019

Write a Comment

Related News