SEED News

ആര്യനാട് സ്കൂളിൽ പച്ചക്കറിവിത്ത് വിതരണം

ആര്യനാട്: ആര്യനാട് സ്കൂളിലെ മാതൃഭൂമിസീഡ് ക്ലബ്ബിന്റെയും-ആര്യനാട് കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ആര്യനാട് ഗവ. വി. ആൻഡ്‌ എച്ച്.എസ്.എസ്‌ സ്‌കൂളിലെ വിദ്യാർഥികൾക്കു പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.
 വഴുതന, മുളക്, വെണ്ട, തക്കാളി, പയർ എന്നിവയടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. അഗ്രിക്കൾച്ചറൽ അധ്യാപിക ദിവ്യ എസ്. ,സ്കൂൾ ലീഡർ ഷിനി ജോണിനു നൽകി ഉദ്ഘാടനം നിർവഹിച്ചു.
സീഡ് കോ-ഓർഡിനേറ്റർ വിനോദ് ആർ.വി., അ
ധ്യാപകരായ സുജിൻ വി.എസ്., ദീപേഷ് പി.കെ., ബിനു കെ.ബി., രാജേഷ് എൻ., ഷൈനി ക്രിസ്റ്റബ്ൾ ടി.എൽ., രഞ്ജിനി എ.എസ്., ദീപ്തി, രമ്യ കൃഷ്ണ എന്നിവർ പങ്കെടുത്തു.

July 13
12:53 2019

Write a Comment

Related News