SEED News

ശാന്തിഗിരി വിദ്യാഭവനിൽ തുളസീവനം പദ്ധതി

പോത്തൻകോട്: ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ തുളസീവനം പദ്ധതിക്ക്  തുടക്കമായി. ഔഷധ സസ്യങ്ങളിൽ മുഖ്യ ഇനമായ തുളസിയുടെ മഹത്വം,  പ്രാധാന്യം എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക,  പരിസ്ഥിതി സ്‌നേഹം വളർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം സായ്  ഡയറക്ടർ ജനറലും,  എൽ.എൻ.സി.പി.ഇ. പ്രിൻസിപ്പലുമായ ഡോ. ജി.കിഷോർ വിദ്യാർഥികൾക്ക് തുളസിച്ചെടി നൽകി നിർവഹിച്ചു. തുടർന്ന് കുട്ടികൾ സ്‌കൂൾ അങ്കണത്തിൽ തുളസി തൈകൾ നട്ടു. സ്‌കൂൾ പ്രിൻസിപ്പൽ സ്വാമി പ്രണവശുദ്ധൻ ജ്ഞാനതപസ്വി, വൈസ് പ്രിൻസിപ്പൽ   സ്മിജേഷ്.എസ്.എം., എ.രാധമ്മ, പി.വിജയകുമാരി, അധ്യാപിക ബിന്ദു നന്ദന തുടങ്ങിയവർ നേതൃത്വം നൽകി.

July 13
12:53 2019

Write a Comment

Related News