SEED News

ചെറിയ വെളിനല്ലൂർ കെ.പി.എം.എച്ച്‌.എസ്സ്.എസ്സിൽ സീഡ് യൂണിറ്റ്

 

ചെറിയ വെളിനല്ലൂർ (കൊല്ലം ): കെ.പി.എം.എച്ച് എസ്സ് .എസ്സിലെ മാതൃഭുമി സീഡ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ഇലക്കൃഷിത്തോട്ട നിർമ്മാണത്തോടെ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബി പിൻഭാസ്ക്കർ നിർവഹിച്ചു.
രോഗ പ്രതിരോധശേഷിയുള്ളതും ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുള്ളതുമായ ഇലക്കറികൾ നമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത ഉൾക്കൊണ്ടു കൊണ്ട് സീഡ് ക്ലബ് അംഗങ്ങൾ കറിവേപ്പില, ചീര, മുരിങ്ങ, അഗസ്തി ചീര എന്നിവ സ്കൂളിലെ പാചകപ്പുരയ്ക്കു സമീപം നട്ടുനനച്ചു.
പുറത്തു നിന്നു വാങ്ങുന്ന പച്ചക്കറികളിലെയും ഇലക്കറികളിലെയും പ്രധാനമായും കറിവേപ്പിലയിലെ ഉയർന്ന അളവിലുള്ള കീടനാശിനി പ്രയോഗം, നമുക്കാവശ്യമുള ഭക്ഷ്യ വസ്തുക്കൾ നമ്മൾ തന്നെ ഉത്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് സ്കൂളിലെ സീഡ്ക്ലബ് കൺവീനർ ശ്രീമതി. കൃഷ്ണ കുമാരി, നേച്ചർ ക്ലബ് കൺവീനർ ശ്രീ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

July 13
12:53 2019

Write a Comment

Related News