reporter News

വെളിയത്തെ ജൈവഗ്രാമമാക്കാനുള്ള ശ്രമത്തിന് ഭീഷണിയായി സാമൂഹ വിരുദ്ധർ.

കൊല്ലം : വെളിയം ഗ്രാമത്തെ ലോകത്തിനു മാതൃകയാക്കാൻ ഉദ്ദേശിച്ചു കൊണ്ട് മൃതസഞ്ജീവനി ഗ്ലോബൽ  ബൊട്ടാണിക്കൽ വില്ലേജ് എന്ന സ്വപന പദ്ധതിയ്ക്കായി ഡോക്ടർ യോഗ ഭദ്രൻ നമ്പൂതിരി നടത്തുന്ന പരിശ്രമങ്ങൾക്ക് സാമൂഹ്യ വിരുദ്ധരുടെ ചെയ്തികൾ വിലങ്ങുതടിയാകുന്നു. അത്യ പൂർവ്വവും ഔഷധമൂല്യവുമുള്ള സസ്യങ ളും ഫലവൃക്ഷങ്ങളും ശേഖരിച്ച് വെളിയം പഞ്ചായത്തിലാകമാനം പാതയോരങ്ങളിൽ നട്ടുവളർത്തുകയാണ് ഇദ്ദേഹം. എന്നാൽ ചെടികൾ വളർന്നു വരുമ്പോൾ ഒരു കാരണവുമില്ലാതെ വെട്ടിനശിപ്പിക്കുകയാണ് ചിലർ. 12 വർഷമായി വ്യക്ഷ സരക്ഷണം ഒരു സാധന പോലെ കൊണ്ടു നടക്കുന്ന ഡോക്ടർക്ക് മരങ്ങൾ സ്വന്തം ' മക്കളെപ്പോലെയാണ്.. യഥാസമയം വെള്ളവും വളവും നൽകാൻ പ്രത്യേകം ആളുകളെ നിയോഗിച്ചിട്ടുണ്ട്.ഇതിൽ പാതയോരത്ത് താമസിക്കുന്ന ചിലർ സഹായിക്കുന്നു മുണ്ട്. വായു ശുദ്ധീകരണം, ജലശുദ്ധീകരണം, രോഗപ്രതിരോധശേഷി എന്നിവ ലക്ഷ്യമിട്ടാണ് വരും തലമുറയ്ക്ക് വേണ്ടി ഈ പ്രവർത്തനങ്ങൾ ചെയ്യുന്നത്. 1300 ലധികം തരത്തിലുള്ള പതിനായിരത്തോളം സസ്യങ്ങൾ ഇതിനോടകം ഇദ്ദേഹം നട്ടിട്ടുണ്ട്. വെളിയം മാവിള ജംഗ്ഷനു സമീപം യോഗക്ഷേമ എന്ന പേരിൽ ബൊട്ടാണിക്കൽ പാർക്കും സ്ഥാപിച്ചിട്ടുണ്ട്. ഭൂതംകൊല്ലി, ചോരപ്പാലി, വെട്ടി, മുട്ടി, കമ്പകം, - ചെങ്കുറിഞ്ഞി, രുക്ഷാ ദ്ര ഠ, നാഗദ ന്തി തുടങ്ങി അപൂ വ്വ ഇനത്തിൽ പെട്ട മരങ്ങൾ പാതയോരത്ത് സംരക്ഷിക്കപ്പെടുമ്പോഴും മരം മുറിച്ചുകളയുന്നത് വിനോദമാക്കിയവരുടെ പ്രവൃത്തികൾ എല്ലാ സംരഭങ്ങളെയും പിറകോട്ടടിക്കുമെന്നാണ് ഡോക്ടറുടെ അഭിപ്രായം ഇക്കഴിഞ്ഞ ദിവസവും ' ചുങ്കത്തറ ഭാഗത്ത് അപൂർവ്വ സസ്യങ്ങൾ നശിപ്പിച്ചു.

സീഡ് റിപ്പോർട്ടേഴ്സ് അർജുൻ D, ഷിബിൻ രാജു
S.A.B യു.പി.എസ് ചെപ്ര

July 13
12:53 2019

Write a Comment