reporter News

ജപ്പാൻ കുടിവെളളം അപകടക്കെണിയോ?

ഓയൂർ (

കൊല്ലം)

: ഓയൂർ പടിഞ്ഞാറെ ജംഗ്ഷനിൽ നിന്നും കാറ്റാടിയിലേക്ക് തിരിയുന്ന ഭാഗത്ത് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കൂടി വെള്ളം കുത്തിയൊഴുകി കുഴി രൂപപ്പെട്ടിട്ട് ഒരു മാസത്തോളമായി.ഇതിന്റെ ഫോട്ടോസഹിതം ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് പരാതിമെയിലു ചെയ്യുകയും, ഉടൻ പരാതി പരിഹരിക്കാമെന്ന് അദ്ദേഹം മറുപടി തരികെയും ചെയ്തതാണ്.

എന്നാൽ നാളിതുവരെ പരിഹാരമായിട്ടില്ല. കുടിവെള്ളം പാഴായി പോകുകയും രൂപപ്പെട്ട കുഴി അപകടകരമാംവിധം വലുതാകുകയും ചെയ്യുന്നു. അധികാരികൾ ഇടപെട്ട് അടിയന്തിരമായി പ്രശ്ന പരിഹാരമുണ്ടാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.

അനിരുദ്ധ് .എസ്സ്.എസ്സ് ,9 .C ,കെ.പി.എം.എച്ച്.എസ്സ് .എസ്സ്.
ചെറിയ വെളിനല്ലൂർ. സീഡ് റിപ്പോർട്ടർ.

July 17
12:53 2019

Write a Comment