SEED News

പള്ളങ്ങളുടെ നാട്ടില്‍ വേനലില്‍ വെള്ളമില്ല .... പരിഹാരവുമായ് മുഹിമ്മാത്ത് സ്കൂള്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍ ഗ്രാമ സഭയിലെത്തി.



കാസര്‍ഗോഡ് ജില്ലയുടെ വടക്കന്‍ പ്രദേശമായ പുത്തിഗെ പഞ്ചായത്ത് ധാരാളം ചെറുതും വലുതുമായ പള്ളങ്ങള്‍ (കുളങ്ങള്‍) കൊണ്ട് സമൃദ്ധമാണ്. പൊതു സ്ഥലങ്ങള്‍ , വീടുകള്‍ എല്ലായിടത്തും ഇത്തരത്തില്‍ കുളങ്ങള്‍ കാണാം ... 
കുടിവെള്ളം മുതല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വരെ ഈ നാട്ടുകാരുടെ ആശ്രയം ഇത്തരം പള്ളങ്ങളാണ്. 

ഇന്നിന്‍റെ കാഴ്ച മനസിന് കുളിര് പകരുന്നതാണ്... 
തകര്‍ത്തു പെയ്ത മഴയില്‍ നിറഞ്ഞു കവിഞ്ഞ കുളങ്ങള്‍ !!! 
പക്ഷേ ....
വേനല്‍ ശക്തി പ്രാപിച്ച് തുടങ്ങുമ്പോള്‍ തന്നെ കഥ മാറി മറിയും , 
ഒരു തുള്ളി വെള്ളത്തിന് വേണ്ടി നെട്ടോടം ഓടണം ... പഞ്ചായത്തിന്‍റെ കുടിവെള്ള വിതരണം നടത്തുന്ന വാഹനത്തിനു മുന്നില്‍ കുടങ്ങള്‍ നിരത്തി ക്യൂ നില്ക്കണം ... 
നട്ടു വളര്‍ത്തിയ കൃഷി തോട്ടം കരിഞ്ഞുണങ്ങുന്ന വേദന പകരും കാഴ്ച ... 

ഇതിനൊക്കെ ഒരു പരിഹാരം വേണം ... 
ഭൂഗര്‍ഭ ജലത്തിന്‍റെ തോതില്‍ ഗണ്യമായ കുറവാണ് ഈ മേഖലയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. 
വരും തലമുറയ്ക്ക് ഇത്തിരിയെങ്കിലും കരുതി വെച്ചേ മതിയാക്കൂ ... 
മഴവെള്ള രൂപത്തില്‍ ഒഴുകി പോകുന്ന ഓരോ തുള്ളിയെയും ഭൂമിയിലേക്ക് കൃത്യമായ് ഇറക്കി വിട്ടേ മതിയാക്കൂ .... 

വിവിധ ദിവസങ്ങളിലായ് 
ചെന്നിക്കൊടി, ധര്‍മ്മത്തടുക്ക, മുഖാരിക്കണ്ടം തുടങ്ങിയ വാര്‍ഡുകളില്‍ നടന്ന ഗ്രാമ സഭകളിള്‍ മാതൃഭൂമി സൗഡ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍മാരായ അഹമ്മദ് സാദിഖ് .പി, ശാലിനി. പി എന്നിവര്‍ ജല സംരക്ഷണം , മലിനീകരണ നിയന്ത്രണം, പരമ്പരാഗത ജല സ്രോതസുകളുടെ സംരക്ഷണത്തിന്‍റെ അനുവാര്യത തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് വിഷയാവതരണം നടത്തി സംസാരിച്ചു. 
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ഒരു ടീം ഗ്രാമ സഭയുടെ പ്രവര്‍ത്തനങ്ങള്‍ കാണാനും ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു ജനങ്ങളില്‍ നിന്ന് പിന്തുണ തേടാനുമായ് ഗ്രാമ സഭകളില്‍ പങ്കെടുത്തു. 

ഗ്രാമ സഭകള്‍ , വിദ്യാര്‍ത്ഥി ചര്‍ച്ചാ വേദികള്‍, പൊതുജനങ്ങള്‍, ജന പ്രതിനിധികള്‍, തുടങ്ങിയവരില്‍ നിന്നും ലഭിച്ച അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍ തുടങ്ങിയവ ക്രോഡീകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് സീഡ് ക്ലബ്ബ് അംഗങ്ങള്‍ ഗ്രാമ സഭയിക്ക് ഉറപ്പു നല്കി.

August 12
12:53 2019

Write a Comment

Related News