SEED News

മാരായമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകരും അധ്യാപകരും മാരായമംഗലത്തെ കാളകുന്ന് പ്രദേശം ശുചീകരിക്കുന്നു

നെല്ലായ: മാരായമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകരും അധ്യാപകരും മാരായമംഗലത്തെ കാളകുന്ന് പ്രദേശം ശുചീകരിച്ചു. പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളും മദ്യക്കുപ്പികളും നിറഞ്ഞ പ്രദേശം സ്വാതന്ത്ര്യദിനത്തിലാണ് ശുചീകരിച്ചത്. ബോധവത്കരണപ്രവർത്തനവും നടത്തി. സീഡ് കോ-ഓർഡിനേറ്റർ ഇ. ശിവദാസൻ, അധ്യാപകരായ സരസ്വതി, പി. ജനാർദനൻ, അബ്ദുൾ നാസർ, ബിപിൻ, റംല, ബിന്ദു, ധന്യ എന്നിവരും നാൽപ്പതോളം കുട്ടികളും പങ്കെടുത്തു.

August 17
12:53 2019

Write a Comment

Related News