SEED News

തകഴിയിലേക്ക്‌ സഹായവുമായി ചെറിയനാട് ഡി.ബി.എച്ച്.എസ്.എസിലെ സീഡ് പ്രവർത്തകർ

തകഴി: കുട്ടനാടിന്റെ ഭാഗമായ തകഴി ഗ്രാമത്തിലേക്ക്‌ സഹായവുമായി ചെറിയനാട് ഡി.ബി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് പ്രവർത്തകർ. ഇവർ സമാഹരിച്ച ഭക്ഷണസാധനങ്ങളും വെള്ളവും വസ്ത്രവുമാണ് തകഴിയിൽ എത്തിച്ചത്. നാല്പത് കുടുംബങ്ങൾക്ക് രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങൾ ഉണ്ടായിരുന്നു. തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇവ വിതരണം ചെയ്തത്. വിധവകൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ എന്നിവർ ഉൾപ്പെടുന്ന കുടുംബങ്ങളെയാണ് സഹായത്തിനായി തിരഞ്ഞെടുത്തത്.  ചെറിയനാട് ഡി.ബി.എച്ച്.എസ്.എസിലെ പ്രിൻസിപ്പൽ ജെ.ലീനയിൽനിന്ന് തകഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.അംബികാ ഷിബു സഹായങ്ങൾ ഏറ്റുവാങ്ങി കുടുംബങ്ങൾക്ക് വിതരണം ചെയ്തു. തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂളിലെ പ്രഥമാധ്യാപിക എം.കെ.ഗീതാകുമാരി, സ്കൂൾ സീഡ് കോ ഓർഡിനേറ്റർ ആർ.രാജേഷ്, ചെറിയനാട് സ്കൂളിലെ സീഡ് കോ ഓർഡിനേറ്റർ ആർ.രാജലക്ഷ്മി, അധ്യാപിക എസ്.മാലിനീദേവി, ഉഷാകുമാരി, ആര്യാദേവി, തകഴി സ്കൂളിലെ അധ്യാപകരായ എൽ.പ്രകാശ്, മിനിയമ്മ എന്നിവർ സന്നിഹിതരായിരുന്നു. ചെറിയനാട് സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളായ 37 വിദ്യാർഥികളാണ് സഹായവുമായി എത്തിയത്. 

August 24
12:53 2019

Write a Comment

Related News