reporter News

ചോദ്യക്കടലാസ് പൊതിയാനും പ്ലാസ്റ്റിക് വേണ്ട

കണ്ണൂർ: പ്ലാസ്റ്റിക് അജൈവവസ്തുവാണ്.  അതിനാൽ ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് പാഠപുസ്തകങ്ങളിൽ പറയുന്നത്.  ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ ചോദ്യക്കടലാസുകളിലും  പ്ലാസ്റ്റിക്കിന്റെ ദോഷങ്ങളെക്കുറിച്ചെഴുതാനുള്ള  ചോദ്യം കണ്ടെന്നിരിക്കും. എങ്കിലും സംസ്ഥാനത്തെ  സർക്കാർ, എയ്ഡഡ് മേഖലകളിലുൾപ്പെടെയുള്ള 1907 ഹയർസെക്കൻഡറി വിദ്യാലയങ്ങളിലും ഇപ്പോൾ ചോദ്യക്കടലാസെത്തിക്കുന്നത്  പ്ലാസ്റ്റിക് കവറിലാണ്. 
എന്റെ വിദ്യാലയത്തിൽ  മാത്രം  ഒരുദിവസം  30 പ്ലാസ്റ്റിക് കവറുകൾ ഇങ്ങനെയെത്തുന്നുണ്ട്. ഒരു കവറിൽ 10 മുതൽ ‍20 വരെ ചോദ്യക്കടലാസേ ഉണ്ടാകൂ. ഒരു ടേം പരീക്ഷയെടുത്താൽ സംസ്ഥാനത്തെ സ്കൂളുകളിൽ കുമിഞ്ഞുകൂടുന്നത് മൂന്നുലക്ഷത്തിലേറെ പ്ലാസ്റ്റിക് കവറുകളാണ്. ഒരു അധ്യയനവർഷത്തിൽ ഇത്തരം കവറുകൾ 10 ലക്ഷത്തിലേറെയാകും. മുമ്പ് ഹയർസെക്കൻഡറി പരീക്ഷയ്ക്കുള്ള ചോദ്യക്കടലാസ് എത്തിച്ചിരുന്നത് ബ്രൗൺ പേപ്പർ കവറിലാണ്. പ്ലാസ്റ്റിക് കവറിലേക്കുള്ള ഈ മാറ്റം ‘സീഡ്’ വിദ്യാർഥികളെ വേദനിപ്പിക്കുന്നു.

September 02
12:53 2019

Write a Comment