SEED News

സീഡ് ക്ലബ്ബ് ഉദ്ഘാടനംചെയ്‌തു

തിക്കോടി: ഓണാഘോഷത്തിന്റെ ഭാഗമായി തിക്കോടി മാപ്പിള എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഉദ്ഘാടനവും പരിസ്ഥിതി ബോധവത്‌കരണ ക്ലാസും തിക്കോടി കൃഷിഭവൻ ഓഫീസർ പി.എസ്. സ്വരൂപ് നിർവഹിച്ചു. ഡോ. എ.പി.ജെ. അബ്ദുൾകലാമിന്റെ സ്മരണാർഥമുള്ള ‘വീട്ടിൽ ഒരു മാന്തോപ്പ്’പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് മാവിൻതൈകൾ വിതരണം ചെയ്തു. പി.ടി.എ. വൈസ്‌പ്രസിഡന്റ്. പി.ടി. സജു അധ്യക്ഷനായി.

എസ്.ആർ.ജി. കൺവീനർ എം.വി. സിന്ധു, ജോയന്റ് കൺവീനർ വി. സലീന എന്നിവർ വിദ്യാലയ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്കൂൾ പ്രധാനാധ്യാപിക എൻ.പി. ശോഭ, എം.പി.ടി.എ. പ്രസിഡന്റ് വി.എ. നിഷാന, കൃഷിഭവൻ പെസ്റ്റ് സ്കൗട്ട് വി.ആർ. മഞ്ജുള, എ. രഞ്ജുഷ, ഇ. ലസിത തുടങ്ങിയവർ സംസാരിച്ചു.

September 04
12:53 2019

Write a Comment

Related News