SEED News

മിഠായിക്കുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക്

കാക്കൂർ: പുന്നശ്ശേരി എ.എം. യു.പി. സ്കൂളിൽ കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തി. ‘മിഠായിക്കുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക്’ എന്ന മുദ്രാവാക്യവുമായാണ് പണം കണ്ടെത്തുന്നത്. ഇതിനായി പണമിടാൻ പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ എ.കെ. മുഹമ്മദ് ഷഹീർ, സ്റ്റാഫ് സെക്രട്ടറി പി. സനിൽകുമാർ, വി.കെ. ഷിബിൻ ലാൽ, കെ.കെ. ജംഷിദ്, ടി.കെ. ജസീന തുടങ്ങിയവർ സംസാരിച്ചു.

September 13
12:53 2019

Write a Comment

Related News