SEED News

നാട്ടുപൂക്കളാൽ പൂക്കളം

ചെറുപുഴ ജെ.എം.യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുപൂക്കളുപയോഗിച്ച് അത്തപ്പൂക്കളമൊരുക്കി. സീഡംഗങ്ങളുടെ വീട്ടുമുറ്റത്ത് വളർത്തിയെടുത്ത പൂക്കൾകൊണ്ടാണ് പൂക്കളമുണ്ടാക്കിയത്. പി.ടി.എ.യുടെ സഹകരണത്തോടെയാണ് പൂക്കളം തീർത്തത്. സ്കൂളിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പെട്ടിയിൽ രക്ഷിതാക്കളോടൊപ്പം കുട്ടികൾ ഓണാഘോഷത്തിനായി കരുതിവെച്ച പണം നിക്ഷേപിച്ചു. സീഡ് കോ ഓർഡിനേറ്റർ സി.കെ.ഷീന, എം.വി.ജിഷ, പി.ലീന, വിദ്യാർഥികളായ രുദ്ര രമേശ്‌, റിനിയ റഹ്‌മാൻ, ദേവിക രഞ്ജിത്ത്, മാത്യൂസ് എന്നിവർ നേതൃത്വം നൽകി.

September 14
12:53 2019

Write a Comment

Related News