SEED News

പഴയവിടുതി ഗവ. യൂ.പി സ്കൂളിൽ കരനെൽകൃഷിയുമായി സീഡ് ക്ലബ് അംഗങ്ങൾ.


രാജാക്കാട് :   പഴയവിടുതി ഗവ. യൂ.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ കരനെൽകൃഷിയ്ക്ക് തുടക്കമായി. സംസ്ഥാന ജില്ലാ തലങ്ങളിൽ ജൈവ പച്ചക്കറി കൃഷിയ്ക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള സ്ക്കൂളിൻ്റെ ഈ അദ്ധ്യയന വർഷത്തെ കൃഷിയിറക്കലിൻ്റെ ഭാഗമായാണ് കരനെൽകൃഷിയ്ക്ക് വിത്തിറക്കിയത്. കരിമണ്ണൂർ നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള 'ശ്രേയസ്സ്' ഇനത്തിലുള്ള വിത്താണ് ഉപയോഗിക്കുന്നത്. സ്കൂൾ വളപ്പിലെ 25 സെൻ്റോളം സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ബീൻസ്, റാഡിഷ്, ഫ്രെഞ്ച് ബീൻസ്, കുറ്റിബീൻസ്, പയർ, തുടങ്ങിയ ശീതകാല പച്ചക്കറിയിനങ്ങൾ കൃഷിയിറക്കിക്കഴിഞ്ഞു. അൻപതിലേറെ തെങ്ങിൻതൈകൾ, ഏലം, കുരുമുളക്, കമുക് തുടങ്ങിയവയും നട്ടിട്ടുണ്ട്. പി.ടി.എയുടെ കൂടി സജീവ പങ്കാളിത്തത്തോടെയാണ് കൃഷിയിറക്കിയിരിക്കുന്നത്. നെൽകൃഷിയുടെ വിത്തിറക്കൽ വാർഡ് മെമ്പർ പ്രിൻസ് മാത്യു ഉദ്ഘാടനം ചെയ്തു.  പി.ടി.എ പ്രസിഡൻ്റ് പി.കെ സജീവ്, ഹെഡ്‌മാസ്റ്റർ ജോയി ആൻഡ്രൂസ്, അധ്യാപകരായ ജോഷി തോമസ്, ഷിബു  എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ  :പഴയവിടുതി ഗവ. യൂ.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ കരനെൽകൃഷിക്ക് വിത്തിറക്കുന്നു. 

September 14
12:53 2019

Write a Comment

Related News