reporter News

NH റോഡിലെ തിരക്കും ,ക്രോസു ചെയ്യാൻ കാത്തു നിൽക്കുന്ന ഞങ്ങളും

ഉമയനല്ലൂർ : ഉമയനല്ലൂർ NH റോഡിലെ ട്രോഫിക്  കാൽനടക്കാർക്കും ,വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. നാല് റോഡുകൾ ചേർന്ന ഈ വഴിയിൽ തിക്കും തിരക്കും ഏറി വരുകയും ,ട്രാഫിക് ജാമും ഉണ്ടാകാറുണ്ട്. സീബ്രാ കോ സിങ്ങ് നാമമാത്രമായി ഉണ്ടെങ്കിലും അത് കാണാനും പറ്റില്ല ,ആരും ഉപയോഗിക്കാറുമില്ല.പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ചില സമയങ്ങളിലിവിടെ ലഭ്യമാണ്. സീബ്രാലൈൻ തെളിച്ചു വര്ക്കുകയും ,ട്രാഫിക് നിയന്ത്രണവും വന്നാലേ ഇതിനൊരു പരിഹാരമാകുളളൂ എന്നാണെനിക്ക് മനസിലാക്കാൻ കഴിഞ്ഞത് .വലിയൊരപകടം വരുന്നതിനു മുമ്പ്  അധികാരികൾ ഇടപെട്ട് ഇതിനൊരു പോംവഴി കണ്ടെത്തുമെന്ന്  കരുതിയാണ് എന്റെയീ വാർത്ത .

        മുഹമ്മദ് സാലിം എസ്
          ക്ലാസ് :VIll
       സീഡ് റിപ്പോർട്ടർ
കെ പി എം മോഡൽ സ്ക്കൂൾ, മയ്യനാട്

September 14
12:53 2019

Write a Comment