SEED News

അശരണർക്ക് ഓണം ഒരുക്കി സീഡ് പ്രവർത്തകർ

ചങ്ങൻകുളങ്ങര: കുടുംബങ്ങളിൽ നിന്ന് അകറ്റി നിർത്തപ്പെട്ടു കഴിയുന്നവർക്ക് ഓണക്കോടിയും ഓണസദ്യക്ക് വിഭവങ്ങളും ഉപ്പേരിയും സമ്മാനിച്ച്  വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ സീഡ് പ്രവർത്തകർ. വവ്വാക്കാവ് മാർത്തോമ ശാന്തി ഭവനത്തിലെയും  വലിയകുളങ്ങര സായീശം  വൃദ്ധസദനത്തിലെയും  അമ്പതോളം വരുന്ന അന്തേവാസികൾക്കാണ്  ഓണക്കോടിയും ഓണസദ്യയ്ക്കുള്ള  വിഭവങ്ങളും നൽകിയത്. അവരോടൊപ്പം ദിവസം മുഴുവൻ ഒത്തുകൂടി ഓണക്കളികളും നടത്തി. തുടർന്ന് അന്തേവാസികൾ ഓണാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. താങ്കളോടൊപ്പം  ഒരു ദിവസം ചെലവിട്ട കുട്ടികൾക്കും അധ്യാപകർക്കും പിടിഎ ഭാരവാഹികൾക്കും അന്തേവാസികൾ ഓണാശംസകൾ നേർന്നു.
വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ ചെയർമാൻ ജെ. രാജശേഖരൻപിള്ള, പ്രിൻസിപ്പൽ ഡോ. അജിത് കെ സി, പി ടി എ പ്രസിഡണ്ട് അബ്ദുൾ  ഖാദർ, വൈസ് പ്രിൻസിപ്പൽ സബീന, സീഡ് കോ-ഓർഡിനേറ്റർ ലിഞ്ജുഷ, വരവിള ശ്രീനി, അനസ്, ജിനൻ, ശൈലജ കാഞ്ചന, ശ്രീകുമാർ വിമൽ, സക്കീർ, രവികുമാർ, ജോസ് ശ്രീലേഖ തുടങ്ങിയവർ നേതൃത്വം നൽകി

September 14
12:53 2019

Write a Comment

Related News