SEED News

ഓസോൺ സംരക്ഷണവലയം തീർത്തു

വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനാചരണം നടത്തി. ഓസോൺ സംരക്ഷണ വലയം, റാലി, പ്രതിജ്ഞ തുടങ്ങിയവ നടന്നു. ‘ഹരിത ഗൃഹ വാതകങ്ങൾ കുറയ്ക്കൂ, ഓസോണിനെ രക്ഷിക്കൂ’ എന്ന പോസ്റ്ററുകളുമായി സ്കൂൾ പരിസരത്ത് റാലി നടത്തിയശേഷം വിദ്യാർഥികൾ മൈതാനത്ത് ഓസോൺ സംരക്ഷണവലയം തീർത്തു.

ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്ന പ്രവർത്തനങ്ങളിൽനിന്ന് പരമാവധി വിട്ടുനിൽക്കുമെന്ന് പ്രതിജ്ഞചെയ്ത ശേഷമാണ് വിദ്യാർഥികൾ പിരിഞ്ഞുപോയത്. വനമിത്ര പുരസ്കാരജേതാവ് വടയക്കണ്ടി നാരായണൻ മാർഗനിർദേശം നൽകി. പി.ബി. ലതിക, മുഹമ്മദ് ഇൻതി ഷാം, ബായിസ് ഇസ്മയിൽ, ഫത്തിമത് സഹ്ര, കെ. മെഹ്ദിയ, കെ.വി. വിഷ്ണു, മുഹമ്മദ് അഫ്താബ്, കെ.പി. ഹന്ന, കെ. ജുമാന തുടങ്ങിയവർ നേതൃത്വം നൽകി.

September 17
12:53 2019

Write a Comment

Related News