SEED News

പ്രകൃതിസൗഹൃദ ഉത്പന്നങ്ങളുമായി മാതൃഭൂമി സീഡംഗങ്ങൾ

കോടഞ്ചേരി: വേളംകോട് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിസൗഹൃദ വസ്തുക്കൾ നിർമിച്ചു. കാർബൺ തുലിത സമൂഹത്തിനായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പേപ്പർ വിത്തു പേന, സീഡ് ബോൾ, തുണിസഞ്ചി, ചേളാവ്, പേപ്പർ ബാഗ് എന്നിവ കുട്ടികൾ നിർമിച്ചു.

ഉപയോഗശേഷം മണ്ണിലെറിയുന്ന വിത്തുപേനയിലൂടെ അതിലെ വിത്ത് കിളിർക്കും. പ്ലാസ്റ്റിക് ബാഗുകളിൽ തൈകൾ കൈമാറുന്നതിനുപകരം ചാണകം, ചകിരിച്ചോറ്, ചെളിയുടെ മിശ്രിതം എന്നിവ ചേർത്ത് വിത്തുകൾ വെച്ച് ഉണക്കിയാണ് സീഡ് ബോൾ നിർമിച്ചത്. കൂടാതെ തുണിസഞ്ചി, ചേളാവ് പേപ്പർ ബാഗ് എന്നിവ നിർമിക്കുന്നതിനുള്ള പരിശീലനവും കൂടുതൽ കുട്ടികൾക്ക് നൽകി.

വൈസ് പ്രിൻസിപ്പാൾ കെ. ജസിത, പി.എസ്. നിഷ, സീഡ് കോ-ഓർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ, സീഡ് ക്ലബ്ബ് അംഗങ്ങളായ അമീഷ എൻ.എസ്., വിനീത ഷോബി, ബെസ്റ്റിൻ ബെന്നി എന്നിവർ നേതൃത്വം നൽകി.

September 19
12:53 2019

Write a Comment

Related News