SEED News

ഊർജ സംരക്ഷണ ബോധവൽക്കരണ ക്ലാസും എൽ ഇ ഡി ബൾബ് നിർമാണ ശിൽപശാലയും നടത്തി

അത്തോളി: വേളൂർ ജി എം യു പി സ്കൂൾ  എനർജി, പരിസ്ഥിതി,  സീഡ് ക്ലബുകളുടെയും സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെയും  അഭിമുഖ്യത്തിൽ ഊർജസംരക്ഷണ ബോധവൽക്കരണ ക്ലാസും എൽ ഇ ഡി ബൾബ് നിർമാണ ശില്പശാലയും നടത്തി. എൻ .ജി.സി  ജില്ലാ കോർഡിനേറ്റർ  പി സിദ്ധാർത്ഥൻ ബോധവൽക്കരണ ക്ലാസ് നയിച്ചു.  കേരള എനർജി മേനേജ്മെൻ്റ് റിസോഴ്സ് പേഴ്സൺ സതീശൻ കൊല്ലറക്കൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി.   കെ സുഖിൽ  സ്വാഗതവും, കെ രാജു നന്ദിയും പറഞ്ഞു. ഷിബു എടവന , എം.സൽമ  , സിഞ്ജുര ,പി.കെ . പ്രസീജ , ലിഷ,  അമൃത എന്നിവർ നേതൃത്വം നൽകി.


March 10
12:53 2026

Write a Comment

Related News