സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്കാരം നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന്
കോഴിക്കോട്: പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് സന്തോഷത്തിനായി മറ്റൊരുവഴി തേടേണ്ടി വരില്ലെന്ന് ഓര്മിപ്പിച്ച് അതിലൂടെ സ്കൂളിലും സമൂഹത്തിലും മാറ്റത്തിന്റെ ഉറവയുണ്ടാക്കിയ നന്മണ്ട സരസ്വതി വിദ്യാമന്ദിര് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന് ജില്ലയിലെ സീഡ് 2025 -26 ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്കാരം. പരിസ്ഥിതിയെ കുറിച്ച് എഴുതിയും കുഞ്ഞുസിനിമ ഒരുക്കിയും നട്ടും നനച്ചും മണ്ണും വെള്ളവുമില്ലാതെ നിലനില്പ്പില്ലെന്നും സ്കൂളിലെ ഉറവ് സീഡിലെ കുട്ടികള് തെളിയിച്ചു.
ഫെഡറല്ബാങ്കുമായി സഹകരിച്ചാണ് മാതൃഭൂമി സീഡ് പദ്ധതി നടപ്പാക്കുന്നത്. കൃഷി, ജലസംരക്ഷണം, ശുചീകരണം, പരിസ്ഥിതി എഴുത്ത്, ആരോഗ്യം തുടങ്ങി പല മേഖലകളിലും കുട്ടികള് പ്രവര്ത്തിച്ചു. തനിച്ചല്ല എന്ന പദ്ധതിയിലൂടെ പലതരം ബോധവത്കരണപ്രവര്ത്തനങ്ങള് നടത്തി. രക്ഷിതാക്കള്ക്ക് ബോധവത്കരണം, ഓണ്ലൈന് അഡിക്ഷന് കുറയ്ക്കുന്നതിനുള്ള പാഠങ്ങള്, കുട്ടികള്ക്ക് അവരുടെ പ്രശ്നങ്ങള് സ്വകാര്യമായി പറയാന് പരാതിപ്പെട്ടി, ലഹരിവിരുദ്ധ ബോധവത്കരണം എന്നിവയെല്ലാം അതിൽ ഉൾപ്പെട്ടു.
നമ്മുടെ ആരോഗ്യം നമ്മുടെ സമ്പത്ത് എന്ന പരിപാടിയിലൂടെ സ്വയം തിരിച്ചറിയാന് കുട്ടികള്ക്കായി. എല്ലാ ദിവസവും യോഗ, മാനസികാരോഗ്യത്തിന് സംഗീതപരിപാടി, ആഴ്ചയിലൊരിക്കല് കരാട്ടെ, കളരി പരിശീലനം എന്നിവയും ആര്ത്തവ ശുചിത്വ ബോധവത്കരണവുമെല്ലാം സ്കൂളിലുണ്ട്. മാതൃഭൂമി പാത്രത്തിൽ വന്ന പരിസ്ഥിതി വാര്ത്തകള് ഡയറി രൂപത്തില് എഴുതി സൂക്ഷിക്കുന്നതാണ് പരിസ്ഥിതി എഴുത്ത്. പ്ലാസ്റ്റിക്ക് അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടി 'ശുരുവാദ്' ഹ്രസ്വചിത്രം ഒരുക്കി.
പച്ചക്കറികളും പൂവും കിഴങ്ങുവര്ഗങ്ങളുമെല്ലാം കൃഷി ചെയ്തു. മഞ്ഞളും, ഇഞ്ചി, കൂവ, മാങ്ങാ ഇഞ്ചി തൊടിയിലുണ്ടായി. പന്നിശല്യത്തിനിടയിലും കപ്പ, ചേന ചേമ്പുമെല്ലാം വിളവെടുത്തു. കരിമ്പും നെല്ലും വാഴയുമെല്ലാം കൃഷി ചെയ്തു. കുട്ടികളുടെ വീട്ടിലും കൃഷിയിറക്കി. പേരക്ക, സപ്പോട്ട, ചാമ്പക്ക, സീതപ്പഴം, മുട്ടപ്പഴം, മാമ്പഴം, റംബൂട്ടാന്, ഡ്രാഗന് ഫ്രൂട്ട് എന്നിവയെല്ലാം വീടുകളിലുണ്ടായി. കൃഷിയറിവുകള് കര്ഷകരില്നിന്നും ആരോഗ്യപാഠങ്ങള് ഡോക്ടര്മാരില് നിന്നും അറിഞ്ഞു.
മഴക്കുഴി നിര്മാണം, ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്മിപ്പിച്ച് ലഘുലേഖ വിതരണം, എല്. ഇ.ഡി. ബള്ബ് നിര്മാണ പരിശീലനം, ഊര്ജസംരക്ഷണത്തിന്റെ ഭാഗമായി സൈക്കിള് യാത്ര എന്നിവയും നടത്തി. കഴിഞ്ഞ വര്ഷം ചെയ്ത പഴയ കതിര് പുതിയ കൈകളില്, എന്റെ നാടിന്റെ പൈതൃകം, മഴയറിയാം എന്നീ പ്രവര്ത്തനങ്ങളുടെ തുടര്ച്ചയായി 'ഇന്നലെയുടെ ബാക്കി' പരിപാടിയും നടത്തി.
വിദ്യാലയപരിസരത്തെ വീടുകള് സന്ദര്ശിച്ച് അവരിലൂടെ നാടിനെ അറിഞ്ഞു. ബാലികാസദനം സന്ദര്ശനം, ആശുപത്രികളില് പൊതിച്ചോര് വിതരണം എന്നിവയിലൂടെ സ്നേഹത്തിന്റെയും ആര്ദ്രതയുടെയും വിത്തുകള് പാകി. ഇത്തരത്തില് കുട്ടികളുടെ മനസില് അച്ചടക്കം, ക്ഷമ, നിരീക്ഷണ പാടവം എന്നിവയെല്ലാം സീഡിലൂടെ വളര്ത്തിയെടുത്ത് അത് വരുംതലമുറയ്ക്ക് കൈമാറാനും ആയി.
ജില്ലയില് ഒന്നാമതെത്തുന്ന സ്കൂളിന് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്കാരം നല്കും. വിദ്യാഭ്യാസ ജില്ലാ തലത്തിൽ ഹരിത വിദ്യാലയം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച വിദ്യാലങ്ങള്ക്ക് 15000,10000 ,5000 രൂപയും പ്രശസ്തിപത്രവും നല്കും. ഹരിത മുകുള പുരസ്കാരം നേടിയ മികച്ച എൽ.പി. സ്കൂളുകൾക്ക് 5000 രൂപ നല്കും. മികച്ച അധ്യാപക കോഡിനേറ്റർക് 5000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. സംസ്ഥാന തലത്തിൽ മികച്ച സീഡ് ചരിത്ര പുസ്തകം, ഷോർട്ട് ഫിലിം എന്നിവയ്ക്കും ജില്ലയിൽ ലവ് പ്ലാസ്റ്റിക് ജൂലായ് പദ്ധതി, പരിസ്ഥിതി വാർത്ത ഡയറി എന്നിവയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വിദ്യാലയങ്ങള്ക്ക് കാഷ് അവാർഡും പ്രശസ്തി പത്രവും ലഭിക്കും. ജെം ഓഫ് സീഡ്, സീഡ് റിപ്പോർട്ടർ, ഹരിത ജ്യോതി പുരസ്കാരം നേടുന്നവർക് പ്രശംസാപത്രവും നല്കും.
ജില്ലാ വിജയികൾ
സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്ക്കാരം
നന്മണ്ട സരസ്വതി വിദ്യാമന്ദിര് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
കോഴിക്കോട് വിദ്യാഭ്യാസ ജില്ല
ഹരിതവിദ്യാലയംപുരസ്കാരം
1.നടുവട്ടം ജി.യു.പി.എസ്.
2. പുതിയങ്ങാടി അൽഹറമൈൻ ഇംഗ്ലീഷ് സ്കൂൾ
3. കൊടൽ ജി.യു.പി.എസ്.
ഹരിതജ്യോതി പ്രശംസാപത്രം
* മാവിളിക്കടവ് എം. എസ്. എസ്. പബ്ലിക് സ്കൂൾ
* പെരുമുഖം നല്ലൂർ ഈസ്റ്റ് എൽ.യു.പി.സ്കൂൾ
* മാവൂർ ജി.എം.യു.പി.എസ്
* കോഴിക്കോട് സെയ്ന്റ് ആന്റോണീസ് എ.യു.പി.എസ്.
* രാമനാട്ടുകര ഗണപത് എ.യു.പി.ബി.സ്കൂൾ
* പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
* രാമനാട്ടുകര ഗവ.യു.പി.എസ്.
വടകര വിദ്യാഭ്യാസ ജില്ല
ഹരിതവിദ്യാലയംപുരസ്കാരം
1.വട്ടോളി സംസ്കൃതം ഹൈസ്കൂൾ
2.ആന്തട്ട ജി.യു.പി.എസ്
3.മൂടാടി വീമംഗലം യു.പി.എസ്.
ഹരിതജ്യോതി പ്രശംസാപത്രം
* പൊയില്ക്കാവ് എച്ച് എസ് എസ്
* വേളൂര് ജി.എം.യു.പി.എസ്.
* മൂടാടി ഗോഖലെ യു.പി.എസ്.
* മുചുകുന്ന് നോർത്ത് യു.പി.എസ്
* കൈനാട്ടി ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ
* പെരുവട്ടൂർ എൽ പി സ്കൂൾ
* കൊയിലാണ്ടി ബി.ഇ.എം.യു.പി.എസ്
താമരശ്ശേരി വിദ്യാഭ്യാസ ജില്ല
ഹരിതവിദ്യാലയപുരസ്കാരം
1. മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ
2.പുല്ലാളൂർ എ.എൽ.പി.എസ്.
3.പേരാമ്പ്ര എച്ച്.എസ്.എസ്.
ഹരിതജ്യോതി പ്രശംസാപത്രം
* വിളക്കാംതോട് എം.എ.എം.എൽ.പി.ആൻഡ് യു.പി.എസ്
* പൂനൂര് ജി.എം.യു.പി.എസ്.
* നെല്ലിപ്പൊയില് സെയ്ന്റ് ജോൺസ് ഹൈസ്കൂൾ
* കോടഞ്ചേരി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
* ഉള്ളിയേരി എ.യു.പി.എസ്.
* തൃക്കുറ്റിശ്ശേരി ജി.യു.പി.എസ്.
*പാലങ്ങാട് എം.ഇ.എസ്.സെൻട്രൽ സ്കൂൾ
*വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി.എസ്
ഹരിതമുകുളംപുരസ്കാരം
* വീരവഞ്ചേരി എൽ.പി.എസ്.
* എളേറ്റിൽ നോർത്ത് എം.എം.എൽ.പി.എസ്
ഹരിതമുകുളംപ്രോത്സാഹനം
* പന്നൂർ വെസ്റ്റ് എ.എം.എൽ.പി.എസ്
* എരവന്നൂർ എ.എം.എൽ.പി.എസ്.
* ചെറുക്കാട് കെ.വി.എ.എൽ.പി.എസ്
* അന്നശ്ശേരി ഗവ.എൽ.പി.എസ്.
* ആഴ്ചവട്ടം ജി.എൽ.പി.എസ്
ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ
കോഴിക്കോട് വിദ്യാഭ്യാസ ജില്ല:ടി. ഷിനു (പെരുമുഖം നല്ലൂർ ഈസ്റ്റ് എ.യു.പി.എസ്)
വടകര: വി.പി.ഷെലിത (വട്ടോളി സംസ്കൃതം ഹൈസ്കൂൾ)
താമരശ്ശേരി:കെ.ജോഷ്മിത (എളേറ്റിൽ നോർത്ത് എം.എം.എൽ.പി.എസ്)
ജെം ഓഫ് സീഡ് പുരസ്‌കാരം
കോഴിക്കോട് വിദ്യാഭ്യാസ ജില്ല:ഹലീമ നിബ (പുതിയങ്ങാടി അൽഹറമൈൻ ഇംഗ്ലീഷ് സ്കൂൾ)
വടകര: അലൻ ദേവ് (വേളൂര് ജി.എം.യു.പി.)
താമരശ്ശേരി:അഭിനവ് രജീഷ് (ആനക്കാംപൊയിൽ സൈന്റ്റ് മേരീസ് യു.പി.എസ്.)
ബെസ്ററ് സീഡ് റിപ്പോർട്ടർ പുരസ്‌കാരം
ദേവേന്ദു എം.കൃഷ്ണ(ബിലാത്തികുളം ജി.യു.പി.സ്കൂൾ)
കെ. അഭിനവ്(നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ )
ലവ്പ്ലാസ്റ്റിക് ജൂലായ് പദ്ധതി
* മാവിളിക്കടവ് എം.എസ്.എസ്. പബ്ലിക്ക് സ്കൂൾ
* ഉള്ളിയേരി എ.യു.പി.എസ്.
പരിസ്ഥിതിവാർത്ത ഡയറി
* പൊയില്ക്കാവ് എച്ച് എസ് എസ്
* കോടഞ്ചേരി സൈന്റ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
സീഡ് ചരിത്രപുസ്തകം
* കൊടൽ ജി.യു.പി.എസ്.
March 11
12:53
2026


