SEED News

സീഡ് ക്ലബ്ബിന്റെ ആദ്യ വിളവ്

മൂടാടി: വിമംഗലം യു.പി. സ്കൂളിലെ ജീവനി സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കൃഷിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് നടത്തി. വിദ്യാലയ കോമ്പൗണ്ടിൽ ഏകദേശം 25 സെന്റ് സ്ഥലത്ത് പച്ചക്കറികൾ, പൂള, മഞ്ഞൾ എന്നിവ കൃഷി ചെയ്തുവരികയാണ്.
ജീവനി സീഡ് എക്കോ ക്ലബ്ബിലെ വിദ്യാർത്ഥികളാണ് കൃഷി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അധ്യാപകരുടെ മേൽനോട്ടത്തിൽ വിത്ത് നട്ടുപിടിപ്പിക്കൽ മുതൽ പരിപാലനം വരെയുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ തന്നെ നിർവഹിക്കുന്നു.
വിളവെടുത്ത പച്ചക്കറികൾ വിദ്യാലയത്തിലെ പാചക തൊഴിലാളിയായ അനസൂയയ്ക്ക് കൈമാറി. വിദ്യാർത്ഥികളിൽ കൃഷിയോടുള്ള അഭിരുചി വളർത്തുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

March 10
12:53 2026

Write a Comment

Related News