SEED News

മുളവത്കരണ പദ്ധതിക്ക് തുടക്കം

താമരശ്ശേരി: സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക മുളദിനത്തിൽ മുളവത്കരണ പദ്ധതിയാരംഭിച്ചു. പുഴകളെയും മലകളെയും മണ്ണിടിച്ചിലിൽനിന്ന്‌ സംരക്ഷിക്കാനും ഉപകാരപ്രദമായ വസ്തുക്കൾ നിർമിക്കുന്നതിനും മുളയ്ക്കുള്ള പങ്ക് വളരെ വലുതാണ്.

ഇത് മനസ്സിലാക്കി സ്കൂൾ കാമ്പസിലും സമീപപ്രദേശത്തെ പുഴകളിലും മുള വെച്ചുപിടിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

മുളന്തൈകൾ കാമ്പസിൽ വെച്ചുപിടിപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ഉണ്ടായി.

മുളയുത്‌പന്നങ്ങളുടെ പ്രദർശനവും കുട്ടികൾക്ക് വേറിട്ട അനുഭവമായി.

സ്കൂൾ പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പൽ കെ. ജസിത, സീഡ് ക്ലബ്ബ് അംഗങ്ങളായ ആൽബർട്ട്, എം. ബിബിൻ, ഏബൽ ക്രിസ് ലോർഡ്സൻ, ഫിയോണ മനോജ് എന്നിവർ നേതൃത്വം നൽകി.

September 20
12:53 2019

Write a Comment

Related News