SEED News

സീഡ് കൂട്ടായ്മയിൽ ലോക മുളദിനാചരണം

ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറിശ്ശി എ.എം.യു.പി. സ്കൂളിൽ ബാംബു കോർണർ സ്ഥാപിച്ച് സീഡ് ക്ലബ്ബിന്റെ കൂട്ടായ്മയിൽ ലോക മുളദിനം ആചരിച്ചു. കൊപ്പം ഗവ. ഹൈസ്കൂൾ വിദ്യാർഥിനി നൈന ഫെബിൻ മുഖ്യാതിഥിയായി. ചളവറ പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല അധ്യക്ഷയായി.വാർഡംഗം റുഖിയ, പ്രധാനാധ്യാപിക പി.എ. മുംതാസ്, പി.ടി.എ. പ്രസിഡന്റ് പി. അബ്ദുൾമജീദ്, മാനേജർ വി.പി. അബൂബക്കർ, സീഡ് ജില്ലാ കോ-ഓർഡിനേറ്റർ റിൻസി തോമസ്, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ വി.കെ. സരസ്വതി, പി. ബിജു തുടങ്ങിയവർ സംസാരിച്ചു. കലകൾക്ക് ജാതിയും മതവുമില്ലെന്ന സന്ദേശവുമായി നൈന ഫെബിൻ മുളയുടെ സംഗീതവും അവതരിപ്പിച്ചു.

September 20
12:53 2019

Write a Comment

Related News