SEED News

കുട്ടികൾക്ക് കൗതുകം പകർന്ന് പേരിശ്ശേരി യു.പി.എസിൽ മുളയറിവ്

പേരിശ്ശേരി: മുളയരികൊണ്ട് പായസമുണ്ടാക്കാം, മുളയുടെ കൂമ്പ് തോരൻ വെക്കാമെന്നൊക്കെ കേട്ടപ്പോൾ പേരിശ്ശേരി ഗവ. യു.പി.എസിലെ കുട്ടികൾക്ക് അദ്‌ഭുതമായിരുന്നു. ലോക മുള ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബ് നടത്തിയ പരിപാടിയിലാണ് കുട്ടികളോട് മുള വിഭവങ്ങളെപ്പറ്റി വിശദീകരിച്ചത്.  മുളകൊണ്ടുണ്ടാക്കുന്ന പാത്രം, കസേര, പുട്ടുകുറ്റി, കരകൗശല വസ്തുക്കൾ എന്നിവയെ പരിചയപ്പെടുത്തുകയും ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ ഇ.അജികുമാർ നേതൃത്വം നൽകി. പ്രഥമാധ്യാപകൻ വി.ജി.സജികുമാർ മുഖ്യപ്രഭാഷണം നടത്തി.

September 21
12:53 2019

Write a Comment

Related News