SEED News

മുളയ്‌ക്ക്‌ സംരക്ഷണവലയം തീർത്ത് സീഡ് അംഗങ്ങൾ

വൈക്കിലശ്ശേരി: ലോകമുളദിനത്തിൽ വൈക്കിലശ്ശേരി യു.പി. സ്കൂളിൽ സീഡ് ക്ലബ്ബ് അംഗങ്ങൾ നട്ടുവളർത്തിയ മുളയ്ക്ക് സംരക്ഷണവലയം തീർത്തു.

നിത്യജീവിതത്തിൽ മുളയുടെ പ്രാധാന്യം സീഡ് അംഗങ്ങൾ വിശദമാക്കി.

മുള ഉത്‌പന്നങ്ങൾ കുട്ടികൾ തിരിച്ചറിഞ്ഞു. പ്രദേശത്തെ മുളയുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും തീരുമാനിച്ചു.

സീഡ് കോ-ഓർഡിനേറ്റർ കെ.എം. അഷ്കർ, അനൂപ്, അമൽ, അംഗങ്ങളായ യുക്ത, യദു, കാർത്തിക് എന്നിവർ സംസാരിച്ചു

September 22
12:53 2019

Write a Comment

Related News