SEED News

ഇടമലക്കുടി എൽ .പി .സ്കൂളിലെ മാതൃഭുമി സീഡ് നേതൃത്വത്തിൽ കുട്ടികൾക്കായി സ്വയം തൊഴിൽ ഉൽപ്പന്ന നിർമ്മാണ പരിശീലനം


മൂന്നാർ: ഇടമലക്കുടി സർക്കാർ എൽ .പി .സ്കൂളിലെ മാതൃഭുമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വയം തൊഴിൽ ഉൽപ്പന്ന നിർമ്മാണ പരിശീലനം നടന്നു. ആദിവാസി വിഭാഗങ്ങളുടെ പരമ്പരാഗത കൈത്തൊഴിൽ പരിശീലനങ്ങൾക്കു പുറമേ കുട, മെഴുകുതിരി ,അലങ്കാര കൊത്തുപണികൾ, ചന്ദനത്തിരി , കയർ ഉത്പന്നങ്ങൾ, മരത്തടി കൊണ്ടുള്ള പാവകൾ, മുള, ഈറ്റ ഉത്പന്നങ്ങൾ, കടലാസ്പേന എന്നിവയുടെ നിർമ്മാണങ്ങൾ ചിത്ര തുന്നൽ എന്നിവയിലാണ് കുട്ടികൾക്ക് ശാസ്ത്രീയ പരിശീലനം നൽകിയത്. കുട്ടികളുടെ കൈത്തൊഴിൽ പരിശീലനത്തോടൊപ്പം ഉത്പന്നങ്ങളുടെ വിപണവും ലക്ഷ്യമിടുന്നതായി സീഡ് കോർഡിനേറ്റർ വി.സുധീഷ് പറഞ്ഞു. ഇടമലക്കുടിയിലെ കവയ്ക്കാട്ടുകുടിയിൽ നടന്ന പരിശീലന പരിപാടി കുടി കാണി രാജ് കുമാർ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ വാസുദേവൻ പിള്ള, ഡി.ആർ.ഷിംലാൽ, വി.ഡി.സുജാത തുടങ്ങിയവർ നേതൃത്വം നൽകി.


ചിത്രം-ഇടമലക്കുടി ഗവ.എൽ.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ആരംഭിച്ച സ്വയംതൊഴിൽ ഉത്പന്ന നിർമ്മാണ പരിശീലനം.

September 22
12:53 2019

Write a Comment

Related News