SEED News

തെങ്ങോലകൊണ്ട് വിസ്‌മയക്കാഴ്‌ചഒരുക്കി സീഡ് ക്ലബ്ബ്

ഏറാമല: തെങ്ങോലകൊണ്ടും, ചിരട്ട, മടൽ എന്നിവ ഉപയോഗിച്ചും വിവിധ തരത്തിലുള്ള കരകൗശലവസ്തുക്കൾ നിർമിച്ച് മാതൃഭൂമി സീഡ് ക്ലബ്ബ് സംഘടിപ്പിച്ച പ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂൾ സീഡ് ക്ലബ്ബാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക കെ. ബേബി ഉദ്ഘാടനംചെയ്തു. പി. സീമ നേതൃത്വം നൽകി.

• ഓർക്കാട്ടേരി ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് സംഘടിപ്പിച്ച തെങ്ങോല കൊണ്ടുനിർമിച്ച കൗതുകവസ്തുക്കളുടെ പ്രദർശനം

September 23
12:53 2019

Write a Comment

Related News